ഗവണ്മെന്റ്
ഹൈസ്കൂള്‍ കേരളപുരം
YEAR
PLAN 2017-2018
ആമുഖം
പാഠപ്രവര്‍ത്തനങ്ങളും
പാഠാനുബന്ധപ്രവര്‍ത്തനങ്ങളും
സ്കൂളന്തരീക്ഷവും ഏറ്റവും
മികച്ചതാകണം.
ഓരോ
തലത്തിലും വ്യക്തമായ ആസൂത്രണവും
നിര്‍വഹണവുമുണ്ടാകണം.
പ്രവര്‍ത്തനങ്ങളെ
കൃത്യമായി വിലയിരുത്തി
കോട്ടങ്ങളും നേട്ടങ്ങളും
മനസ്സിലാക്കുകയും തുടര്‍
നടപടികള്‍ സ്വീകരിക്കുകയും
വേണം.
ഓഫീസ്
സംബന്ധമായ പ്രവര്‍ത്തനങ്ങളെ
വേറിട്ടു കാണാതെ,
സ്കൂള്‍തലപ്രവര്‍ത്തനത്തിന്റെ
ഭാഗമായിത്തന്നെ കാണണം.
- വിവിധസമിതികള്‍
-
സ്കൂള്‍
വികസനസമിതി നേതൃത്വം നല്കേണ്ട
പ്രവര്‍ത്നങ്ങള്‍ -
സ്കൂളിന്റെ
എല്ലാത്തരം പ്രവര്‍ത്തനങ്ങളെയും
സമഗ്രമായി കണ്ടുകൊണ്ട്
ആവശ്യമായ
നിര്‍ദ്ദേശങ്ങളും
സഹായങ്ങളും നല്കണം.
മാസത്തിലൊരിക്കല്‍
കമ്മറ്റി ചേരണം.
അവലോകനം
-
വിലയിരുത്തല്‍
-
നിര്‍ദ്ദേശങ്ങള്‍….
SRG
നേതൃത്വം
നല്കേണ്ട പ്രവര്‍ത്തനങ്ങള്‍
-
അക്കാദമികപ്രവര്‍ത്തനങ്ങളെ
ഏകോപിപ്പിക്കല്‍.
എല്ലാ
അദ്ധ്യാപകരെയും പങ്കെടുപ്പിച്ചു
കൊണ്ട് സ്കൂള്‍ വികസനപദ്ധതിക്ക്
രൂപം നല്കല്‍.
സ്കൂള്‍
പ്രവര്‍ത്തന കലണ്ടര്‍ -
വാര്‍ഷികക്കലണ്ടറും
പ്രതിമാസക്കലണ്ടറും തയ്യാറാക്കല്‍.
ഉത്തരവാദിത്തങ്ങള്‍
തുല്യമായും സുതാര്യമായും
വീതിച്ചു നല്കല്‍.
ആഴ്ചയിലെരിക്കല്‍
യോഗം ചേരല്‍.
SMC
നേതൃത്വം
നല്കേണ്ട പ്രവര്‍ത്തനങ്ങള്‍
-
സ്കൂള്‍
വികസനത്തിനാവശ്യമായ കാര്യങ്ങള്‍
ഏറ്റെടുത്തു നടപ്പാക്കല്‍.
ഫണ്ടുകളും
സഹായങ്ങളും ശേഖരിക്കല്‍.
ജനപ്രതിനിധികളെയും
മറ്റും കണ്ട് നിവേദനങ്ങള്‍
നല്കല്‍.
സ്കൂളിന്റെ
നല്ല നടത്തിപ്പിനു് ആവശ്യമായ
പിന്തുണ നല്കല്‍.
പ്രശ്നങ്ങള്‍
പരിഹരിക്കല്‍.
മാസത്തിലൊരിക്കല്‍
കമ്മറ്റി കൂടണം.
PTA
നേതൃത്വം
നല്കേണ്ട പ്രവര്‍ത്തനങ്ങള്‍
-
സ്കൂളിന്റെ
സമഗ്രവികസനത്തിനു് നേതൃത്വം
നല്കല്‍.
സ്കൂളുമായി
നിരന്തരം ബന്ധപ്പെടുന്ന
ഒരന്തരീക്ഷം ഒരുക്കണം.
ക്ലാസ്സ്
പി.ടി.എ.കളില്‍
സജീവസാന്നിദ്ധ്യം ആകണം.
അദ്ധ്യാപകരോടൊപ്പം
നിന്നു കൊണ്ട് കുട്ടികളുടെ
പഠനകാര്യങ്ങളില്‍ സഹായിക്കല്‍.
സ്കൂള്‍
ഫണ്ടുകളുടെ സുതാര്യമായ
വിനിമയം.
സ്റ്റാഫ്
കൗണ്‍സില്‍ നേതൃത്വം നല്കേണ്ട
പ്രവര്‍ത്തനങ്ങള്‍ -
അദ്ധ്യാപകരുടെയും
മറ്റ് സ്റ്റാഫിന്റെയും കൂട്ടായ
പ്രവര്‍ത്തങ്ങള്‍ സ്കൂളിന്
അനുകൂലമാക്കിത്തീര്‍ക്കല്‍.
പ്രശ്നങ്ങളെ
ഉടനടി കണ്ടെത്തി പരിഹാരം
കാണല്‍.
സൗഹൃദാന്തരീക്ഷം
കാത്തു സൂക്ഷിക്കല്‍.
ജനപ്രതിനിധികള്‍
നേതൃത്വം നല്കേണ്ട പ്രവര്‍ത്തനങ്ങള്‍
-
സ്കൂളിന്റെ
വികസനകാര്യങ്ങളില്‍ പങ്കാളികളാവുക.
വിവിധ
കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍
അടുത്തറിയുകയും ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍ നല്കുകയും
ചെയ്യുക.
എല്ലാ
പ്രവര്‍ത്തനങ്ങളെയും
Hmഏകോപിപ്പിക്കണം.
I.
2017-2018വാര്‍ഷികാസൂത്രണം
(2017ലെ
അവധിക്കാല പ്രവര്‍ത്തനങ്ങള്‍
മുതല്‍ 2018
അവധിക്കാല
പ്രവര്‍ത്തനങ്ങള്‍ വരെ
ആസൂത്രണം ചെയ്യുന്നു)
കഴിഞ്ഞ
വര്‍ഷത്തെ SDPചര്‍ച്ച
ചെയ്യുന്നു -
നേട്ടവും
കോട്ടവും.
ചര്‍ച്ച
ചെയ്ത പ്രവര്‍ത്തനങ്ങള്‍?
നടന്ന
പ്രവര്‍ത്തനങ്ങള്‍?
നടക്കാതെ
പൊയ നല്ല പ്രവര്‍ത്തനങ്ങള്‍?
-
ഈ
അവധിക്കാലത്തെ പ്രവര്‍ത്തനങ്ങള്‍
(1)
സഹവാസക്യാമ്പ്
(ആസൂത്രണം-നിര്‍വഹണം)
അവധിക്കാല
സര്‍ഗ്ഗോത്സവം -
ഒരാഴ്ചത്തെ
കളരി.
കരകൗശലം,
സാഹിത്യം,
നാടകം-സിനിമ,
നാട്ടറിവ്,
ചിത്രകല,
……
(2)
വെക്കേഷന്‍
ക്ലാസ്സ് (ആസൂത്രണം-നിര്‍വഹണം)
പത്താം
ക്ലാസ്സിന്റെ പ്രാഥമിക
പഠനങ്ങള്‍ (അക്ഷരബോധനത്തിന്
അര മണിക്കൂര്‍,
അവസാനത്തെ
അര മണിക്കൂര്‍)
മേയ്
ആദ്യവാരത്തില്‍ ക്ലാസ്സ്
ആരംഭിക്കണം -
9.30 മുതല്‍
12.30
വരെ.
-
പ്രധാന അക്കാദമിക പ്രവര്‍ത്തനങ്ങള്‍?ചിട്ടയായ ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍.ആദ്യ ബെല്ലിനു തന്നെ (ലോംഗ് ബെല്‍) അദ്ധ്യാപകന്‍ ക്ലാസ്സിലെത്തുന്നു. ക്ലാസ്സ് മുറി ചിട്ടപ്പെടുത്തുന്നു (വൃത്തിയും വെടിപ്പും, സാമഗ്രികള്‍, ഹോം വര്‍ക്കുകള്‍, ക്ലാസ്സ് ചുമതലകള്‍)എല്ലാവര്‍ക്കും ടൈം ടേബിളനുസരിച്ചുള്ള നോട്ടു ബുക്കുകളും പുസ്തകങ്ങളും അത്യാവശ്യം.കുട്ടികളുടെ നോട്ടുബുക്കും പുസ്തകവും ശ്രദ്ധിക്കണം - വിലയിരുത്തണം.ലാബുകളും ലൈബ്രറിയും എല്ലാ കുട്ടികള്‍ക്കും ലഭ്യമാകണം.(സയന്‍സ് ലാബ് - ഗണിത ലാബ് - സോഷ്യല്‍ സയന്‍സ് ലാബ് - കമ്പ്യൂട്ടര്‍ ലാബ്)ലാബുകള്‍ക്കു് പ്രത്യേകം ടൈം ടേബിള്‍ ഉണ്ടായിരിക്കണം. അതു് അവിടെ പ്രര്‍ശിപ്പിക്കണം. യു.പി.ക്കു് കമ്പ്യൂട്ടര്‍ ക്ലാസ്സിനു് പ്രത്യേകം സമയം നല്കുകയും ക്ലാസ്സുകള്‍ എടുക്കുകയും വേണം. വിഷയവുമായി ബന്ധപ്പെട്ട മള്‍ട്ടി മീഡിയ ക്ലാസ്സുകള്‍ പരമാവധി തയ്യാറാക്കണം. ക്ലാസ്സുകള്‍ സ്മാര്‍ട്ട് ക്ലാസ്സുകളാക്കാന്‍ ശ്രമിക്കണം.
-
അക്ഷരജ്യോതി (ആസൂത്രണം-നിര്‍വഹണം)(ജൂണില്‍ തന്നെ ആരംഭിക്കണം)എഴുതാനും വായിക്കാനും കണക്കു ചെയ്യാനും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ കണ്ടുപിടിച്ചു് ഒരു ഗ്രൂപ്പാക്കുന്നു. (LP, UP, HS – എന്നിങ്ങനെ മൂന്നു ബാച്ചുകള്‍)ഓരോ ബാച്ചിനും ഓരോ കണ്‍വീനര്‍.ലഘു ടെസ്റ്റ് നടത്തി കുട്ടികളെ കണ്ടെത്തുന്നു. അവരുടെ രക്ഷിതാക്കളെ വിളിച്ചു് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂളനുസരിച്ചു് ക്ലാസ്സുകള്‍ നല്കുന്നു. ആഴ്ചയിലൊരിക്കല്‍ വിലയിരുത്തല്‍. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നു.
-
പ്രധാന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍?മേളകള്‍, കലോത്സവങ്ങള്‍, സ്പോര്‍ട്സ് - തീയതികള്‍ മുന്‍കൂട്ടി കണ്ടെത്തുക.ആവശ്യമായ പരിശീലനം എങ്ങനെ നല്കാം?ഇന്റര്‍നെറ്റിലെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.ജൂണ്‍ അവസാന വാരത്തില്‍ കലാഭിരുചി സര്‍വെ നടത്തുന്നു.പാട്ടു് - നൃത്തം - ആഭിനയം - ചിത്രരചന – സാഹിത്യരചന എന്നിങ്ങനെ 5 ഗ്രൂപ്പാക്കുന്നുഓരോ ഗ്രൂപ്പിനും ഓരോ ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ പരിശീലനം.ലോക്കല്‍ റിസോഴ്സ് എങ്ങനെ ഉപയോഗപ്പെടുത്താം?ശാസ്ത്ര മേളയ്ക്കും ഇതുപോലെ മുന്നൊരുക്കം വേണം. കുട്ടികളെ കണ്ടെത്തണം.ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ - 5 ഗ്രൂപ്പു്സമയക്രമം നിജപ്പെടുത്തണം (വൈകുന്നേരങ്ങള്‍ ശനിയാഴ്ചകള്‍) - കൂടിക്കുഴയരുതു്.
-
ദിനാചരണങ്ങള്‍ - ലോക്കല്‍ റിസോഴ്സ് ഉപയോഗപ്പെടുത്തല്‍?ക്ലബ്ബുകളുടെ ചുമതല – ആസൂത്രണം - നിര്വഹണംക്ലബ്ബുകള് പരിപാടികള്‍ തയ്യാറാക്കുമ്പോള്‍ കൃത്യമായി ആസൂത്രണം ചെയ്തിരിക്കണം.(പ്രഗല്ഭരായവരുടെ സേവനം, സമയം, കുട്ടികള്‍, ഉപകരണങ്ങള്‍ മുതലായവ)പരിപാടികള്‍ കൂടിക്കുഴയരുതു്. അതിനു് SRGയില്‍ വിഷയം അവതരിപ്പിക്കുക.പരിപാടികലുടെ ചിത്രങ്ങളും വീഡിയോകളും വിവരണങ്ങളും ബ്ലോഗിലും ഫേയ്സ് ബുക്കിലും സ്കൂള്‍ വിക്കിയിലും വാട്സ് ആപ്പിലും നല്കണം.പരിപാടിയുടെ റിപ്പോര്‍ട്ടു് അടുത്ത ദിവസം തന്നെ HMനു് എഴുതി നല്കുക.പരിപാടിയുടെ വാര്‍ത്ത പത്രത്തില്‍ നല്കാനും മറക്കരുതു്.
-
പഠനയാത്രകള്‍?(LP, UP, HS പ്രത്യേകം - എസ്കര്‍ഷന്‍ പ്രത്യേക ചാര്‍ജ്ജ് നല്കണം)ശനിയാഴ്ചകളില്‍ തയ്യാറാക്കിയാല്‍ സ്കൂള്‍ ബസ്സ് ഉപയോഗപ്പെടുത്താം.നമ്മുടെ സമീപത്തുള്ള പ്രശസ്തമായ സ്ഥലങ്ങള്‍ക്കു് മുന്‍ഗണന നല്കുക.കൂടാതെ എല്ലാ ക്ലബ്ബുകളും പഠനയാത്രകള്‍ സംഘടിപ്പിക്കുക. യാത്രാനുഭവരചനകള്‍ തയ്യാറാക്കിക്കുക.
-
യൂണിറ്റ് ടെസ്റ്റ് /മിഡ് ടേം ടെസ്റ്റ് - Reflection Notes?പരീക്ഷകളെയും ടെസ്റ്റു പേപ്പറുകളെയും പറ്റി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വ്യക്തമായ അവബോധം നല്കണം. വിലയിരുത്തല്‍ / സ്കോറുകള്‍ SRGയില്‍ അവതരിപ്പിക്കണം.റിഫ്ലക്ഷന്‍ നോട്ടുകള്‍ ചര്‍ച്ചചെയ്യണം.
-
ടേം വിലയിരുത്തലുകള്‍ - ഫോര്‍മാറ്റുകള്‍ / റിപ്പോര്‍ട്ടുകള്‍?കുട്ടികളുടെ സ്കോറുകള്‍ (എല്ലാ വിഷയവും) അപഗ്രഥിച്ചു് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കണം. രക്ഷിതാക്കളെ ആവശ്യമായ കാര്യങ്ങള്‍ അറിയിക്കണം.
-
പരീക്ഷാ നടത്തിപ്പുകള്‍ ?പരീക്ഷകള്‍ക്കു് ഒരു ഏകീകൃതസ്വഭാവമുണ്ടായിരിക്കണം.UP - HSഒരുമിച്ചു് പരീക്ഷ. പരീക്ഷയ്ക്കു് ആവശ്യമായ സാധനങ്ങള്‍ പരീക്ഷാ ഹാളില്‍ നല്കണം.
II.
മാസക്കലണ്ടര്‍
/പ്രവര്‍ത്തനക്കലണ്ടര്‍
-പഠനപ്രവര്‍ത്തനങ്ങളുടെ
ഭാഗമായ പ്രവര്‍ത്തനങ്ങള്‍
-ദിനാചരണങ്ങള്‍
-പ്രവര്‍ത്തനങ്ങളുടം
ആസൂത്രണം,
നിര്‍വഹണം,ചുമതല
SRG
രണ്ടാഴ്ചയിലൊരിക്കല്‍
ചേര്‍ന്നു് പദ്ധതികള്‍ അവലോകനം
ചെയ്യുന്നു.
SMC
& PTA
-
സംസ്കൃതം, അറബ് വിഷയങ്ങള്‍ക്കു് തുടക്കം മുതല്‍ തന്നെ അദ്ധ്യാപകരുടെ സേവനം ഉറപ്പാക്കണം.
-
കലാ കായിക പഠനത്തിനു് ജൂണ്‍ മുതല്‍ തന്നെ പ്രത്യേകപരിശീലനം നല്കണം.(കലാ-പ്രവൃത്തിപരിചയ-ആരോഗ്യവിദ്യാഭ്യാസ ക്ലാസ്സുകള്‍ക്കു് പ്രത്യേകം പീരീഡുണ്ടു്പരീക്ഷയുമുണ്ടു് - പരിശീലനത്തിനു് Cultural Roomഉപയോഗപ്പെടുത്താം)
-
അദ്ധ്യാപകരുടെ ലീവുകള്‍ക്കു് പരിഹാരം കണ്ടെത്തണം ?(ലീവുകള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ സന്നദ്ധാദ്ധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താം)
-
സ്കൂള്‍ വികസനത്തിനാവശ്യമായ പദ്ധതികള്‍, നിവേദനങ്ങള്‍, അപേക്ഷകള്‍ എന്നിവ കൃത്യമായി നല്കുകയും ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുക.
-
സ്കൂള്‍ അച്ചടക്കനടപടികള്‍ക്കു് പിന്തുണ നല്കല്‍.
സ്കൂള്‍
അച്ചടക്കം
അച്ചടക്കപ്രവര്‍ത്തനങ്ങള്‍ക്കു്
കൂട്ടായ ഉത്തരവാദിത്തമുണ്ടായിരിക്കണം.
-
'ക്ലാസ്സ് സഭ' യിലൂടെ കുട്ടികള്‍ക്കു് ഉത്തരവാദിത്തങ്ങള്‍ വിഭജിച്ചു് നല്കുക.
ലീഡര്‍
-
മുഖ്യമന്ത്രി.
കൂടാതെ
വിദ്യാഭ്യാസ മന്ത്രി,
ആരോഗ്യ
മന്ത്രി,
ധനകാര്യ
മന്ത്രി,
സാംസ്കാരിക
മന്ത്രി എന്നിങ്ങനെ
ചുമതലകള്‍ വിഭജിച്ചു നല്കണം.
ക്ലാസ്സ്
ടീച്ചര്‍ നിരീക്ഷകന്‍,
HM സന്ദര്‍ശകന്‍.
ആഴ്ചയിലൊരിക്കല്‍
ക്ലാസ്സ് സഭ ചേരണം.
ക്ലാസ്സിന്റെ
പ്രശ്നങ്ങളും ആവശ്യങ്ങളും
പഠനകാര്യങ്ങളും ചര്‍ച്ച
ചെയ്യണം.
എല്ലാ
മന്ത്രിമാരും അവരവരുടെ
മേഖലയില്‍ കണ്ട കാര്യങ്ങളും
പ്രശ്നങ്ങളും റിപ്പോര്‍ട്ടാക്കി
അവതരിപ്പിക്കണം.
സ്കൂള്‍തല
പ്രവര്‍ത്തനങ്ങളും അറിയിപ്പുകളും
ചര്‍ച്ച ചെയ്യണം.
ക്ലാസ്സ്
ഡയറിയിലെ പ്രധാന കാര്യങ്ങള്‍
(ക്ലാസ്സുകളെ
സംബന്ധിക്കുന്നതു്)
ചര്‍ച്ച
ചെയ്യണം.
തീരുമാനങ്ങള്‍
എഴുതി വായിക്കണം.
HMനെ
അറിയിക്കാനുള്ളതു് പ്രത്യേകം
തയ്യാറാക്കി നല്കണം.
ക്ലാസ്സദ്ധ്യാപകന്‍
മേല്‍നോട്ടം വഹിക്കണം.
ലീഡര്‍
ക്ലാസ്സ് ഡയറി സൂക്ഷിക്കണം.
ദൈനംദിന
ഹാജരും ക്ലാസ്സ് പ്രവര്‍ത്തനവും
ഡയറിയില്‍ കൃത്യമായി
രേഖപ്പെടുത്തണം.
ഹാജര്‍പ്പട്ടിക
ക്ലാസ്സില്‍ ഒട്ടിക്കണം.
രാവിലെയും
ഉച്ചയ്ക്കും ഹാജരെടുക്കണം.
എല്ലാ
ക്ലാസ്സ് ലീഡറിനും ഓരോ
ക്ലാസ്സ് ഡയറി നല്കണം.
-
സ്കൂള്‍ പാര്‍ലമെന്റ് മാസത്തിലൊരിക്കല്‍ ചേരണം. ചര്‍ച്ചയുടെ മിനിട്ട് തയ്യാറാക്കണം.നിലവിലെ ലീഡര്‍മാര്‍ തുടരട്ടെ. ജൂണ്‍ മൂന്നിനു തന്നെ ക്ലാസ്സു് സഭ രൂപീകരിക്കണം.
-
ക്ലാസ്സിന്റെ അച്ചടക്കത്തിനു് മുന്‍ഗണന നല്കണം. എല്ലാ അദ്ധ്യാപകരും അച്ചടക്കത്തിന്റെ കാര്യത്തില്‍ നിഷ്കര്‍ഷ പാലിക്കണം.
-
നല്ല ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുക. (കുട്ടികളുടെ സംസാരവും പെരുമാറ്റവും ശ്രദ്ധിക്കണം, തെറ്റുകള്‍ തിരുത്തിക്കണം)
-
ക്ലാസ്സിനകത്തും പുറത്തും കുട്ടികളെ നിരീക്ഷിക്കുക
-
ഇടനേരങ്ങളിലെ ഒച്ചപ്പാടും ബഹളവും ഒഴിവാക്കുക.
-
ഉച്ചഭക്ഷണം ശ്രദ്ധിക്കുക(കഴിക്കുന്ന സ്ഥലം, ഇരിപ്പു്, പാത്രം വൃത്തിയാക്കല്‍)
-
ഉച്ചഭക്ഷണത്തിനു ശേഷം അലഞ്ഞു നടക്കരുതു്.(ക്ലാസ്സ് മുറിയില്‍, വായനമുറിയില്‍, ലൈബ്രറിയില്‍...ഇരിക്കാം)
-
വെള്ളിയാഴ്ച്ച ഉച്ചയ്ക്കു് കലാസ്വാദനം / കരകൗശലപ്രവര്‍ത്തനങ്ങള്‍(മള്‍ട്ടി മീഡിയ റൂം ഉപയോഗിച്ചു് പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ നടത്താം)
-
സ്കൂളിലേക്കു വരുന്നതും പോകുന്നതും അച്ചടക്കത്തോടെ.
-
അദ്ധ്യാപകരെ ബഹുമാനിക്കണം, പരസ്പരം ബഹുമാനിക്കണം.
-
അസംബ്ലിയില്‍ തയ്യാറായി വരണം. ആണും പെണ്ണും ഒരുമിച്ചവതരിപ്പിക്കണം
-
യൂണിഫോം നിര്‍ബന്ധമായിരിക്കണം.
-
IDകാര്‍ഡും സ്കൂള്‍ ഡയറിയും എന്നും കൊണ്ടു വരണം.
-
ക്ലാസ്സ് പി.ടി.എ.യില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുക.
എല്ലാ
അദ്ധ്യാപകരും ഉത്തരവാദിത്തങ്ങള്‍
കൃത്യമായി പാലിക്കണം.
ചുമതലകള്‍
എല്ലാവരും വീതിച്ചെടുക്കുക.
സ്കൂള്‍
സമഗ്രപുരോഗതിക്കു് ഇനിയും
നടപ്പിലാക്കേണ്ട കാര്യങ്ങള്‍
സ്കൂള്‍
ബസ്സു് ഇടാനുള്ള ഷെഡ് -
ബസ്സ്
സൂക്ഷിക്കാന്‍ സ്ഥിരസംവിധാനം
വേണം.
ബസ്സു്
ഫണ്ടു് -
ജില്ലാ
പഞ്ചായത്തില്‍ നിന്നു് ഒരു
ഫണ്ടു് ലഭ്യമാക്കണം
ചുറ്റുമതില്‍
ഉയരം കൂട്ടല്‍ -
ചുറ്റുമതില്‍
ഉയര്‍ത്തി സ്കൂള്‍ സംരക്ഷണം
അസംബ്ലി
ഗ്രൗണ്ടു് മോടിയാക്കല്‍ -
തറ
നിരപ്പാക്കി സ്ഥിരം പന്തല്‍
നിര്‍മ്മിക്കല്‍
കുഴല്‍ക്കിണര്‍
-
കുടിവെള്ളക്ഷാമത്തിനു്
ശാശ്വത പരിഹാരം
സെമിനാര്‍
ഹാള്‍ /
ഓഡിറ്റോറിയം-
കമ്പ്യൂട്ടര്‍
ലാബിന്റെ ചോര്‍ച്ച തടയല്‍
ഡിജിറ്റല്‍
ക്ലാസ്സ് -
സ്മാര്‍ട്ട്
ക്ലാസ്സ് മുറികള്‍
ക്ലാസ്സു്
മുറികള്‍ ടൈല്‍സ് പാകല്‍-
ക്ലാസ്സ്
മുറികള്‍ ഭംഗിയാക്കല്‍
കുട്ടികളുടെ
പാര്‍ക്കു്-
സ്കൂള്‍
മുന്‍വശം മോടിപിടിപ്പിക്കല്‍,
ഉപയോഗപ്പെടുത്തല്‍
സ്കൂള്‍
പെയിന്റിംഗ് -
ക്ലാസ്സ്
മുറികള്‍ക്കകവും പുറവും
ഭംഗിയാക്കല്‍
ചുറ്റുമതില്‍
പെയിന്റു ചെയ്ത് മഹദ്വചനങ്ങള്‍
ചിത്രീകരിക്കല്‍-
ചുറ്റുമതില്‍
മോടിപിടിപ്പിച്ചു് മഹദ്വചനങ്ങളുടെ
ചിത്രീകരണം നടത്താം.
ഹയര്‍
സെക്കണ്ടറി -
ഒരു
ബാച്ചെങ്കിലും അനുവദിപ്പിക്കണം.
No comments:
Post a Comment