ഗവ.
ഹൈസ്കൂള്‍
കേരളപുരം
ചന്ദനത്തോപ്പ്
-
പി.ഓ,
കൊല്ലം
-
691014
ഫോണ്‍
-
04742714434 ഇമെയില്‍
-
4028kollam@gmail.com
ഹയര്‍സെക്കണ്ടറിക്കായി
കൈകോര്‍ക്കാം !
ബഹുമാന്യരേ, 10.03.2017
പൊതുവിദ്യാലയങ്ങളെ
മികവിന്റെ കേന്ദ്രങ്ങളാക്കി
മാറ്റാനുള്ള വലിയൊരു യജ്ഞത്തിലാണ്
കേരളപുരം ഗവണ്മെന്റ് ഹൈസ്കൂള്‍.
ഈ
സ്കൂളിന്റെ പുരോഗതി ഈ നാടിന്റെ
തന്നെ പുരോഗതിയാണ്.
വിദ്യാഭ്യാസപുരോഗതി
യോടൊപ്പം സാമൂഹികവും
സാംസ്കാരികവുമായ നന്മകളെ
തലമുറകളിലേക്ക് പകരുവാനും
ഈ സര്‍ക്കാര്‍ വിദ്യാലയത്തിനു
കഴിഞ്ഞിട്ടുണ്ട്.
ഈ
തിരിച്ചറിവാണ് പുതിയ ദൗത്യങ്ങള്‍
ഏറ്റെടുക്കാന്‍ നമുക്ക്
കരുത്ത് പകരുന്നത്.
കേരളപുരം
ഗവണ്മെന്റ് ഹൈൈസ്കൂളില്‍
നഴ്സറി മുതല്‍ പത്തു വരെയുള്ള
ക്ലാസ്സുകള്‍ നടക്കുന്നുണ്ട്.
സമീപത്തുള്ള
എയിഡഡ് സ്കൂളുകള്‍ പോലും
ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍
നേടിയിട്ടും,
എമ്പത്തിമൂന്നു
വര്‍ഷത്തെ പഴക്കമുള്ള നമ്മുടെ
വിദ്യാലയത്തിന് അതൊരു
സ്വപ്നമായിരുന്നു.
സ്ഥലപരിമിതിയുടെയും
മറ്റും കാരണങ്ങള്‍ പറഞ്ഞ്
നമുക്കതു നിഷേധിക്കപ്പെട്ടു.
എന്നാല്‍
ഇപ്പോള്‍ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ
സമയം സമാഗതമായിരിക്കുന്നു.
കുണ്ടറയുടെ
എം.എല്‍.എ.യും
ഫിഷറീസ് പരമ്പരാഗത വ്യവസായ
വകുപ്പു മന്ത്രിയുമായ
ശ്രീമതി.മേഴ്സിക്കുട്ടി
അമ്മ കേരളപുരം സ്കൂളിന്റെ
വികസനപദ്ധതിക്ക് അംഗീകാരം
നല്കിയിരിക്കുകയാണ്.
ഹയര്‍
സെക്കണ്ടറിക്കായി പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതിനു്
ഒരു കോടി രൂപ ബഹുമാനപ്പെട്ട
മന്ത്രി അനുവദിച്ചു കഴിഞ്ഞു.
നിലവില്‍
കേരളപുരം സ്കൂളിനു് സ്വന്തമായി
ഒരു ഏക്കര്‍ വസ്തുമാത്രമാണുള്ളത്.
എന്നാല്‍,
പുതിയ
കെട്ടിടം നിര്‍മ്മിക്കുന്നതിനു്
കുറച്ചു കൂടി വസ്തു വേണം.
വസ്തു
വാങ്ങുന്നതിനു് ഗവണ്മെന്റ്
ഫണ്ട് ലഭ്യമല്ലാത്തതിനാല്‍
ആ ദൗത്യം പി.ടി.എ.യും
നല്ലവരായ നാട്ടുകാരും ചേര്‍ന്ന്
ഏറ്റെടുക്കുകയാണ്.
അതിനായി
ബഹുമാന്യയായ മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍ സ്കൂള്‍
വികസന സമിതിക്കു രൂപം നല്കുകയും
ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍
ശ്രീ.ഷാജികുമാറിന്റെയും
വാര്‍ഡ് മെമ്പര്‍
ശ്രീമതി.ബീനാപ്രസാദിന്റെയും
പേരില്‍ കേരളപുരം ഇന്‍ഡ്യന്‍
ബാങ്കില്‍ ഒരു ജോയിന്റ്
അക്കൗണ്ട് (അക്കൗണ്ട്
നമ്പര്‍ -
6509732966, IFSC code – IDIB000K098) തുടങ്ങുകയും
ചോയ്തു.
കേരളപുരം
ഗവണ്മെന്റ് ഹൈസ്കൂളിന്റെ
ഇന്നുവരെയുള്ള വളര്‍ച്ചയ്ക്കു
പിന്നില്‍ ജനപ്രതിനിധികളുടെയും
അഭ്യുദയകാംക്ഷികളുടെയും
നാട്ടുകാരുടെയും നിര്‍ലോഭമായ
സഹായങ്ങളുണ്ടായിരുന്നു.
വികസനത്തിന്റെ
ഈ നിര്‍ണ്ണായകഘട്ടത്തിലും
താങ്കളുടെ സഹായവും സഹകരണവും
ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹാദരങ്ങളോടെ,
വിനിതകുമാരി
പി.
ജെ.മേഴ്സിക്കുട്ടി
അമ്മ
ലീല
ബി.
കൊറ്റങ്കര
പഞ്ചായത്ത് പ്രസിഡന്റ് ബഹു.
ഫിഷറീസ്-പരമ്പരാഗത
ഹെഡു്മിസ്ട്രസ്സ്
(വികസനസമിതി
ചെയര്‍പേഴ്സന്‍)
വ്യവസായ
മന്ത്രി
(വികസനസമിതി
കണ്‍വീനര്‍)
(വികസനസമിതി
രക്ഷാധികാരി)
No comments:
Post a Comment