GOVT.
HIGH SCHOOL KERALAPURAM
Kollam
– 691014 Phone – 04742714434
Email
– 41028@gmail.com
ക്യു.ഇ.പി.ആര്‍.
പദ്ധതി
2016
- 2017
(
പ്രവര്‍ത്തനറിപ്പോര്‍ട്ടു്
)
സാമ്പത്തികമായും
സാമൂഹികമായും വളരെ പിന്നാക്കം
നില്ക്കുന്ന രക്ഷിതാക്കളുടെ
മക്കള്‍ ധാരാളമുള്ള സ്കൂളാണ്
കേരളപുരം ഗവണ്മെന്റ് ഹൈസ്കൂള്‍.
ക്യു.ഇ.പി.ആര്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ
ഒട്ടേറെ നല്ല പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കാനും പഠനപിന്നാക്കാവസ്ഥ
ദൂരീകരിക്കാനും കഴിഞ്ഞിട്ടുണ്ടു്.
കഴിഞ്ഞ
വര്‍ഷങ്ങളിലേതില്‍ നിന്നു്
കൂടുതല്‍ മെച്ചപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ക്ക്
ഇത്തവണ രൂപം നല്കുകയുണ്ടായി.
കഴിഞ്ഞ
വര്‍ഷങ്ങളിലേതു പോലെ നൂറുമേനി
വിജയം കൊയ്യാനും വിജയനിലവാരം
ഉയര്‍ത്താനും ഉതകുന്ന
പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം
ചെയ്തിട്ടുള്ളത്.
എസ്.ആര്‍.ജി.യുടെയും
പി.ടി.എ.യുടെയും
എസ്.എം.സി.യുടെയും
ചര്‍ച്ചകളിലൂടെ രൂപപ്പെടുത്തിയവയാണ്
ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍.
18.10.2016നു്
ചേര്‍ന്ന സ്റാറാഫ് യോഗം
ഒക്ടോബര്‍ 24മുതല്‍
ക്യു.ഇ.പി.ആറിന്റെ
ക്ലാസ്സുകള്‍ തുടങ്ങാന്‍
തീരുമാനിച്ചു.
ഒമ്പതിനും
പത്തിനും ഒരുമിച്ചു തന്നെ
ക്ലാസ്സുകള്‍ തുടങ്ങാനാണ്
തീരുമാനിച്ചത്.
ടൈംടേബിളും
പ്രവര്‍ത്തനക്രമവും തയ്യാറാക്കാന്‍
എസ്.ആര്‍.ജി.കണ്‍വീനറെ
ചുമതലയേല്പിച്ചു.
സ്പെഷ്യല്‍
ക്ലാസ്സു് /
ടെസ്റ്റുപേപ്പര്‍
/ക്ലാസ്സ്
പി.ടി.എ.
സാധാരണ
ക്ലാസ്സിനു പുറമേ വൈകുന്നേരം
ഒന്നര മണിക്കൂര്‍ സമയം പ്രത്യേക
ക്ലാസ്സുകള്‍ ആരംഭിച്ചു.
പാഠഭാഗങ്ങള്‍
കൂടുതല്‍ നന്നായിട്ട്
മനസ്സിലാക്കുവാന്‍ വൈകുന്നേരത്തെ
ക്ലാസ്സുകള്‍ കൊണ്ട് സാധിച്ചു.
ഓരോ
ദിവസത്തേക്കും പ്രത്യേകം
ടൈംടേബിള്‍ തയ്യാറാക്കിയിരുന്നു.
അതാതു
ഭാഗങ്ങള്‍ ഉറപ്പിച്ചു പോകുവാന്‍
യൂണിറ്റു ടെസ്റ്റുകളും നടത്തി.
അതോടൊപ്പം
തന്നെ ക്ലാസ്സ് പി.ടി.എ.കള്‍
ചേരുകയും കുട്ടികളുടെ
പഠനകാര്യങ്ങളും മറ്റും അവലോകനം
നടത്തുകയും ചെയ്തു.
ഉച്ചഭക്ഷണം
/
ലഘുഭക്ഷണം
രണ്ടാം
ടേമിന്റെ തുടക്കത്തില്‍
തന്നെ പ്രത്യേക ക്ലാസ്സുകളും
പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
ഒക്ടോബര്‍
മാസം മുതല്‍ പത്തിലെ കുട്ടികള്‍ക്കും
ഒമ്പതിലെ കുട്ടികള്‍ക്കും
വൈകുന്നേരത്തെ ലഘുഭക്ഷണം
ഏര്‍പ്പാടാക്കി.
അതിപ്പോഴും
കൃത്യമായിത്തന്നെ തുടരുന്നു.
ക്യു.ഇ.പി.ആര്‍.പദ്ധതിയുടെ
ഭാഗമായി ഉച്ചഭക്ഷണവും മുടങ്ങാതെ
നല്കുന്നുണ്ട്.
ബോധവല്ക്കരണക്ലാസ്സ്
കുട്ടികളുടെ
മാനസികോന്മേഷത്തിനും
പഠനപുരോഗതിക്കും വേണ്ടി
പ്രത്യേക ബോധവല്ക്കരണ
ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.
09.12.2016വെള്ളിയാഴ്ച
ജെ.സി.ഐ.കുണ്ടറ
ചാപ്റ്ററിന്റെ ഡയറക്ടറും
നാഷണല്‍ കൗണ്‍സിലറുമായ
ശ്രീ.ബിജോയ്
വി.തോമസിന്റെ
നേതൃത്വത്തിലുള്ള സംഘം
കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.
ആരോഗ്യബോധവല്ക്കരണം
/
മെഡിക്കല്‍
ക്യാമ്പ്
2016ഒക്ടോബര്‍
26നു്
കൊറ്റങ്കര ഗ്രാമപ്പഞ്ചായത്ത്
കമ്മ്യൂണിറ്റി ഹെത്ത് സെന്ററിലെ
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ശ്രീ.വില്‍സണ്‍
ഒരു ആരോഗ്യ ബോധവല്ക്കരണക്ലാസ്സ്
എടുത്തു.
2017 ജനുവരി19നു്
കൊല്ലം ട്രാവണ്‍കൂര്‍ മെഡിക്കല്‍
കോളേജില്‍ നിന്നുള്ള
ഡോക്ടര്‍മാരുടെ സംഘം
കുട്ടികള്‍ക്കായി മെഡിക്കല്‍
ക്യാമ്പ് നടത്തി.
ക്യാമ്പില്‍
കുട്ടികളെ പരിശോധിക്കുകയും
ആവശ്യമായ മരുന്നുകളും
നിര്‍ദ്ദേശങ്ങളും നല്കുകയും
ചെയ്തു.
ഗൃഹസന്ദര്‍ശനം
കൃസ്തുമസ്
പരീക്ഷാ സമയത്ത് അദ്ധ്യാപകരും
പി.ടി.എ.അംഗങ്ങളും
അടങ്ങുന്ന സംഘം പത്തിലെ
കുട്ടികളുടെ വീടുകള്‍
സന്ദര്‍ശിച്ചു.
രക്ഷാകര്‍ത്താക്കളെ
നേരിട്ടു കാണാനും കുട്ടികളുടെ
സാഹചര്യങ്ങള്‍ മനസ്സിലാക്കാനും
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
നല്കാനും ഇതിലൂടെ സാധിച്ചു.
സ്പെഷ്യല്‍
ക്ലാസ്സുകള്‍ /
അവധിക്കാല
ക്ലാസ്സുകള്‍
ബയോളജി,
ഇംഗ്ലീഷ്,
ഗണിതം
എന്നിവയ്ക്ക് പ്രത്യേകം
ശ്രദ്ധ കിട്ടുന്നതിനായി
ശനിയാഴ്ചകളില്‍ സ്പെഷ്യല്‍
ക്ലാസ്സുകള്‍ നടത്തുകയുണ്ടായി.
ലോക്കല്‍
റിസോഴ്സിന്റെ
സേവനം ഇക്കാര്യത്തില്‍
ലഭിക്കുകയുണ്ടായി.
അത്
ഇപ്പോഴും തുടരുന്നു.
ക്രിസ്തുമസ്
അവധിക്കാലത്ത് പത്തിലെ
കുട്ടികള്‍ക്ക് പ്രത്യേകം
ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.
അതിനായി
പ്രത്യേകം ടൈംടേബിളും
തയ്യാറാക്കിയിരുന്നു.
റിവിഷന്‍
ടെസ്റ്റ് /
പ്രത്യേക
പാക്കേജ്
പത്താം
തരത്തില്‍ ഈ വര്‍ഷം പുതിയ
പുസ്തകമാണ്.
അതില്‍
ആദ്യമായി നടക്കാന്‍ പോകുന്ന
എസ്.എസ്.എല്‍.സി.പരീക്ഷയാണ്
2017മാര്‍ച്ചില്‍
നടക്കാന്‍ പോകുന്നത്.
അതിനാല്‍
കുട്ടികള്‍ക്ക് ആത്മവിശ്വാസം
പകരുന്ന തരത്തില്‍ തയ്യാറെടുപ്പുകള്‍
നടത്തേണ്ടതുണ്ടെന്നു്
എ്.ആര്‍.ജി.യോഗത്തില്‍
ചര്‍ച്ചചെയ്ത് തീരുമാനമെടുത്തു.
അതിനായി
ഒരു പ്രത്യേക പാക്കേജ്
തയ്യാറാക്കി.
പാഠഭാഗങ്ങളുടെ
റിവിഷനും അതോടൊപ്പം യൂണിറ്റ്
ടെസ്റ്റു പേപ്പറുകളും
നടത്താന്‍
തീരുമാനിച്ചു.
പുറത്തുനിന്നു്
നല്ലതെന്നു കണ്ടെത്തിയ
ചോദ്യപ്പേപ്പര്‍ ഉപയോഗിച്ചു
കൊണ്ട് ജനുവരിയില്‍ തന്നെ
റിവിഷന്‍ ടെസ്റ്റുകള്‍
ആരംഭിച്ചു.
ക്രിസ്തുമസസ്
പരീക്ഷയിലെ മാര്‍ക്കിന്റെ
അടിസ്ഥാനത്തില്‍ കുട്ടികളെ
രണ്ടു ഗ്രൂപ്പാക്കി തിരിച്ചു
കൊണ്ടാണ് റിവിഷന്‍ ക്ലാസ്സുകള്‍
നടത്തുന്നത്.
അതിനായി
പ്രത്യേകം ടൈംടേബിള്‍
തയ്യാറാക്കുകയുണ്ടായി.
എല്‍.പി.യിലെയും
യു.പി.യിലെയും
എച്ച്.എസ്സിലെയും
എല്ലാ അദ്ധ്യാപകരും ഒരുമിച്ചു
നിന്നു കൊണ്ടാണ് ആ പദ്ധതി
നടപ്പിലാക്കിയിരിക്കുന്നത്.
അത്
ഇപ്പോഴും തുടരുന്നു.
ഒരുക്കം2017
എസ്.എസ്.എല്‍.സി.പരീക്ഷയ്ക്കായി
ഗവണ്മെന്റ് തയ്യാറാക്കി
നല്കിയിട്ടുള്ള പ്രത്യേക
പദ്ധതികളും ഇതോടൊപ്പം
നടത്തിപ്പോകുന്നുണ്ട്.
ഒരുക്കം
പദ്ധതി പോലുള്ള കാര്യങ്ങള്‍
കുട്ടികളെ പരിചയപ്പെടുത്തുകയും
അവര്‍ക്ക് പരമാവധി പ്രയോജനം
ലഭ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
പഠനയാത്ര
/
പഠനക്യാമ്പ്
നല്ല
പഠനാനുഭവങ്ങള്‍ നല്കുന്നതാണ്
പഠനയാത്രകളും പഠനക്യാമ്പുകളും.
തൊന്നയ്ക്കല്‍
ആാശന്‍സ്മാരകം,
തിരുവനന്തപുരം
മ്യൂസിയം,
നിയമസഭാമന്ദിരം,
പ്രിയദര്‍ശിനി
പ്ലാനറ്റോറിയം,
മൃഗാല
തുടങ്ങിയ സ്ഥലങ്ങള്‍
സന്ദര്‍ശിക്കുന്ന വിധത്തില്‍
ഫെബ്രുവരി 8നു്
ഒരു പഠനയാത്ര സംഘടിപ്പിക്കുന്നുണ്ട്.
അയല്‍പക്കപഠനം
എസ്.എസ്.എല്‍.സി.പരീക്ഷയ്ക്ക്
തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളില്‍
വീടുകളിലിരുന്നു് പഠിക്കുന്നതിനു്
ബുദ്ധിമുട്ടനുഭവിക്കുന്നവരെ
കണ്ടെത്തി അവര്‍ക്ക് അയല്‍പക്കത്തോ
സമീപത്തോ ഉള്ള വീടുകളിലിരുന്ന്
പഠിക്കാനുതകുന്ന ഒരു സംവിധാനം
അയല്‍പക്കപഠനം എന്ന രീതിയില്‍
വിഭാവനം ചെയ്തിട്ടുണ്ടു്.
ആ
പ്രവര്‍ത്തനം ഫെബ്രുവരിയില്‍
തന്നെ ആരംഭിക്കുന്നതാണ്.
കേരളപുരം
ഗവണ്മെന്റ് ഹൈസ്കൂളില്‍ ഈ
വര്‍ഷത്തെ ക്യു.ഇ.പി.ആര്‍.പദ്ധതി
മികച്ച രീതിയില്‍ തന്നെ
നടന്നുവരികയാണ്.
സമയബന്ധിതമായി
അതു പൂര്‍ത്തീകരിക്കുന്നതാണ്.
അദ്ധ്യാപകരുടെയും
രക്ഷാകര്‍ത്താക്കളുടെയും
പൂര്‍ണ്ണമായ സഹകരണം
ലഭിക്കുന്നുണ്ടു്.
ക്യു.ഇ.പി.ആര്‍.പദ്ധതിയുടെ
ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളുടെ
റിപ്പോര്‍ട്ട് സസന്തോഷം
സമര്‍പ്പിക്കുന്നു.
വിശ്വസ്തതയോടെ,
കേരളപുരം
31.01.2017
No comments:
Post a Comment