ഒരുക്കം
2016
2016
മേയ്
31നു്
നടന്ന സ്കൂള്‍തലശില്പശാലയുടെ
-
റിപ്പോര്‍ട്ടു്
-
ആമുഖം
വിദ്യാഭ്യാസപ്രക്രിയ
ലക്ഷ്യപ്രാപ്തിയിലെത്തുന്നതു്
കൃത്യവും സൂക്ഷ്മവും ആയ
ഒട്ടനവധി പ്രവര്‍ത്തനങ്ങളിലൂടെയാണു്.
അതിനു്
ഏറ്റവും ആവശ്യമായതാണു്
ആസൂത്രണം.
അതാകട്ടെ
അദ്ധ്യാപകരുടെയും
രക്ഷാകര്‍ത്താക്കളുടെയും
ജനപ്രതിനിധികളുടെയും
സാംസ്കാരികപ്രവര്‍ത്ത കരുടെയും
കൂട്ടായ ചര്‍ച്ചയിലും
ആശയവിനിമയത്തിലും നിന്നു്
രൂപപ്പെടുകയാണു് ചെയ്യുന്നതു്.
ഓരോ
സ്കൂളിന്റെയും അവസ്ഥയും
അന്തരീക്ഷവും തിരിച്ചറിഞ്ഞാണു്
പദ്ധതികള്‍ക്കു് രൂപം
നല്കുന്നതു്.
കേരളപുരം
ഗവണ്മെന്റ് ഹൈ സ്കൂള്‍ കഴിഞ്ഞ
നാലഞ്ചു് വര്‍ഷമായി മാറ്റത്തിന്റെ
പാതയിലാണു്.
ജനപ്രതിനിധികളുടെയും
അഭ്യുദയകാംക്ഷികളായ ചില
വ്യക്തികളുടെയും ഇടപെടല്‍
ഈ പൊതുവിദ്യാലടത്തിനു്
വലിയൊരളവോളം കൈത്താങ്ങായിട്ടുണ്ടു്.
അതു
കൊണ്ടാണു് കഴിഞ്ഞ വര്‍ഷവും
(2015-2016)
എസ്.എസ്.എല്‍.സി.ക്കു്
നൂറു മേനി വിജയം കൊയ്യാന്‍
കഴിഞ്ഞതു്.
വരും
വര്‍ഷങ്ങളിലും ഒട്ടേറെ നല്ല
പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു
നടപ്പിലാക്കാനുള്ള പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
മേയു്
31ലെ
ശില്പശാല ഇതിനു് ഏറെ
അനുയോജ്യമായിരുന്നു.
2016
മേയ്
31രാവിലെ
പത്തു മണിക്കു മുമ്പു തന്നെ
എല്ലാ അദ്ധ്യാപകരും
എത്തിച്ചേര്‍ന്നു.
തലേന്നു
കിട്ടിയ നിര്‍ദ്ദേശമനുസരിച്ചു്
എസ്.എം.സി.യിലെയും
പി.ടി.എ.യിലെയും
അംഗങ്ങളെ അറിയിച്ചിരുന്നുവെങ്കിലും
അവരുട പങ്കാളിത്തം അഞ്ചില്‍
ഒതുങ്ങി.
എസ്.എം.സി.
ചെയര്‍പേഴ്സന്‍
ശ്രീമതി.
ബിന്ദു
വി.
ആണു്
യോഗത്തിന്റെ അദ്ധ്യക്ഷപദം
അലങ്കരിച്ചതു്.
ഹെഡു്മിസ്ട്രസ്സ്
ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
ഒരുക്കം
പരിപാടിയെപ്പറ്റി ഒരു
ലഘുവിവരണവും ഹെഡു്മിസ്ട്രസ്സ്
നല്കി.
തലേ
ദിവസം ബി.ആര്‍.സി.യുടെ
നേതൃത്വത്തില്‍ കരിക്കോട്
ടി.കെ.എം.സ്കൂളില്‍
വച്ചു നടന്ന സമന്വയം പരിപാടിയില്‍
പങ്കെടുത്ത ചന്ദ്രബാബു സാര്‍
അതിന്റെ ഒരു രത്നച്ചുരുക്കം
യോഗത്തില്‍ അവതരിപ്പിച്ചു.
തുടര്‍ന്നു്
ഒരുക്കം പരിപാടിയില്‍ നടക്കേണ്ട
പ്രവര്‍ത്തനങ്ങളെ ക്രമമായി
വായിച്ചവതരിപ്പിച്ചു.
ഗ്രൂപ്പു്
തിരിച്ചു് വിശകലനം നടത്തുവാന്‍
മതിയായ അംഗങ്ങളില്ലാഞ്ഞതിനാല്‍
ഒറ്റ ഗ്രൂപ്പായി നിന്നു
കൊണ്ടുതന്നെ വിഷയങ്ങളെ
ഒന്നൊന്നായി എടുത്തു് ചര്‍ച്ച
ചെയ്തു് രൂപരേഖ തയ്യാറാക്കുകയായിരുന്നു.
പ്രധാനചര്‍ച്ചകളും
തീരുമാനങ്ങളും
പ്രവേശനോത്സവം
മുതലുള്ള കാര്യങ്ങള്‍ യോഗം
ചര്‍ച്ച ചെയ്തു.
പതിനൊന്നു
മണിക്കു തുടങ്ങിയ ചര്‍ച്ച
ഉച്ചയ്ക്കു് ഒരു മണിവരെയും
ഉച്ചഭക്ഷണത്തിനു ശേഷം മൂന്നു
മണി വരെയും നീണ്ടു.
മൂന്നു
മണി മുതല്‍ നാലു മണി വരെ
അദ്ധ്യാപകര്‍ കൂട്ടായി
ഇരുന്നു് പ്രവര്‍ത്തനങ്ങളുടെ
കരടു രൂപം തയ്യാറാക്കല്‍
നടന്നു.
പ്രവേശനോത്സവം
ഈ
വര്‍ഷത്തെ പ്രവേശനോത്സവത്തെപ്പറ്റിയാണു്
ആദ്യം ചര്‍ച്ച നടന്നതു്.
പ്രസംഗത്തിനു്
പരമാവധി സമയം കുറച്ചു കൊണ്ടു്,
കുട്ടികള്‍ക്കു്
ആനന്ദം നല്കുന്ന പരിപാടികള്‍ക്കു്
പ്രാധാന്യം നല്കണമെന്നു്
പി.ടി.എ.പ്രസിഡന്റും
മറ്റു് അംഗങ്ങളും ഒരേ സ്വരത്തില്‍
പറഞ്ഞു.
സ്കൂളും
പരിസരവും വൃത്തിയാക്കുകയും
അലങ്കരിക്കുകയും ചെയ്തിട്ടുണ്ടു്.
ആവശ്യമായ
സാധനസാമഗ്രികള്‍ വാങ്ങുന്ന
കാര്യം തീരുമാനിച്ചു.
കുട്ടികള്‍ക്ക്
മധുരം നല്കാനും ബലൂണുകള്‍
നല്കാനും തീരുമാനിച്ചു.
ഒന്നാം
ക്ലാസ്സിലേക്കു് നവാഗതരായി
എത്തുന്ന എല്ലാ കുട്ടികളും
ചേര്‍ന്നു് അക്ഷരപതാക
ഉയര്‍ത്തിക്കൊണ്ടാവട്ടെ
ഇത്തവണത്തെ പ്രവേശനോത്സവത്തിന്റെ
തുടക്കം എന്നു് എസ്.ആര്‍.ജി.കണ്‍വീനര്‍
അഭിപ്രായപ്പെടുകയും മറ്റുള്ളവര്‍
അതു് അംഗീകരിക്കുകയും ചെയ്തു.
പ്രേവേശനോത്സവഗാനത്തിന്റെ
പരിശീലനം നടന്നുവരുന്ന കാര്യം
ചര്‍ച്ചയില്‍ ഓര്‍മ്മിപ്പിച്ചു.
യൂണിഫോം
വിതരണത്തിന്റെ ഉദ്ഘാടനവും
അന്നേദിവസം നടത്താന്‍ ധാരണയായി.
ക്ഷണിക്കേണ്ട
വ്യക്തികളുടെ ലിസ്റ്റ്
തയ്യാറാക്കി.
അവരെ
ഫോണില്‍ വിളിക്കുവാന്‍
ഹെഡു്മിസ്ട്രസ്സിനെ
ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രവേശനോത്സവ
കമ്മറ്റിയുടെ കണ്‍വീനറായി
കമറുദ്ദീന്‍ സാറിനെയും
സഹായികളായി ചന്ദ്രബാബു
സാറിനെയും സുനില്‍ സാറിനെയും
സുജ ടീച്ചറിനെയും യോഗത്തില്‍
തെരഞ്ഞെടുത്തു.
അക്കാദമികകണ്ടര്‍
ജൂണ്‍,
ജൂലൈ,
ആഗസ്റ്റ്
മാസങ്ങളിലെ അക്കാദമിക കലണ്ടറിനു്
ഏകദേശരൂപം യോഗത്തിലുണ്ടായി.
പഠനത്തിനു്
പ്രാധാന്യം നല്കുന്നതോടൊപ്പം
പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും
പ്രാധാന്യം നല്കണമെന്ന
അഭിപ്രായത്തെ എല്ലാവരും
അനുകൂലിച്ചു.
ക്ലാസ്സ്
പ്രവര്‍ത്തനങ്ങള്‍ സമയനിഷ്ഠമാക്കാന്‍
ശ്രദ്ധിക്കണമെന്നു്
പി.ടി.എ.പ്രസിഡന്റ്
കൂട്ടിച്ചേര്‍ത്തു.
പരീക്ഷകള്‍ക്കു്
മുന്നോടിയായി യൂണിറ്റ്
പരീക്ഷയോ മിഡു് ടേം പരീക്ഷയോ
വേമമെന്നു് അദ്ധ്യാപകര്‍
നിര്‍ദ്ദേശിച്ചു.
ക്ലാസ്സ്
പ്രവര്‍ത്തനങ്ങള്‍ അതാതു്
അധ്യാപകര്‍ തന്നെ ഏറ്റെടുത്തു
നടത്തമമെന്നു് തീരുമാനമായി.
എല്ലാ
പ്രവര്‍ത്തനങ്ങളുടെയും മാസം
തോറുമുള്ള അവലോകനവും വിലയിരുത്തലും
ആവശ്യമാണെന്നു് എസ്.ആര്‍.ജി.കണ്‍വീനര്‍
ആവശ്യപ്പെട്ടതനുസരിച്ചു്
വിദ്യാലയവികസനസമിതി എല്ലാ
മാസവും അവസാനം യോഗം ചേര്‍ന്നു്
വിലയിരുത്തല്‍ നടത്താന്‍
തീരുമാനമായി.
ക്ലബ്ബ്
പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ്
പ്രവര്‍ത്തനങ്ങള്‍ പഠനസമയത്തെ
ഉചിതമായ രീതിയില്‍
ഉപയോഗപ്പെടുത്തിയാവണം എന്ന
അഭിപ്രായം ചര്‍ച്ചയില്‍
ഉരുത്തിരിഞ്ഞു.
ദിനാചരണങ്ങള്‍
ക്ലാസ്സ് സമയം ഒഴിവാക്കി
നടത്തുന്നതാണു് നന്നെന്നു്
എസ്.എം.സി.ചെയര്‍പേഴ്സന്‍
അഭിപ്രായപ്പെട്ടു.
ക്ലബ്ബ്
കണ്‍വീനര്‍മാരെ തിരഞ്ഞെടുത്തു.
എല്ലാ
അദ്ധ്യാപകരും ചേര്‍ന്നു്
ക്ലബ്ബുകളുടെ ചുമതലകള്‍
വീതിച്ചെടുക്കുകയായിരുന്നു.
ജൂണില്‍
തന്നെ ക്ലബ്ബുകളുടെ രൂപീകരണവും
ഉദ്ഘാടനവും നടത്തണമെന്ന
അഭിപ്രായവും സ്വാഗതം
ചെയ്യപ്പെട്ടു.
എസ്.ആര്‍.ജി
/സി.പി.ടി.എ.
അക്കാദമിക
പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു്
സ്കൂളിന്റെ സമഗ്ര പുരോഗതിക്കു്
ഉതകുന്നതാകണം എസ്.ആര്‍.ജി.എന്ന
അഭിപ്രായത്തെ ഏവരും തുറന്ന
മനസ്സോടെ സ്വീകരിച്ചു.
എസ്.ആര്‍.ജി.കണ്‍വീനറായി
രാജു സാറിനെ തെരഞ്ഞെടുത്തു.
എസ്.ആര്‍.ജി.യില്‍
നടക്കാണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റി
വിശദമായ ചര്‍ച്ച നടന്നു.
രണ്ടാഴ്ചയിലൊരിക്കല്‍
എസ്.ആര്‍.ജി.ചേര്‍ന്നു്
പ്രവര്‍ത്തനങ്ങള്‍ അവലോകനം
ചെയ്യുകയും തുതര്‍ പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്യുകയും വേണമെന്നു്
തീരുമാനിച്ചു.
എല്ലാ
മാസവും ക്ലാസ്സ് പി.ടി.എ.കള്‍
ചേരേണ്ടതിന്റെ ആവശ്യം ചര്‍ച്ച
ചെയ്തു് തീരുമാനിച്ചു.
കഴിയുമെങ്കില്‍
ശനിയാഴ്ചയോ ഞായറാഴ്ചയോ
ക്ലാസ്സ് പി.ടി.എ.കള്‍
നടത്താവുന്നതാണെന്നു്
എസ്.ആര്‍.ജി.കണ്‍വീനര്‍
അഭിപ്രായപ്പെട്ടു.
തനതു
പ്രവര്‍ത്തനങ്ങള്‍
സ്കൂളിന്റെ
പ്രത്യേക അവസ്ഥയെ വിലയിരുത്തിക്കൊണ്ടു്
ചില തനതു പ്രവര്‍ത്തനങ്ങള്‍
ചര്‍ച്ച ചെയ്യുകയുണ്ടായി.
എഴുതാനും
വായിക്കാനും കണക്കുകള്‍
ചെയ്യാനും ബുദ്ധിമുട്ടനുഭവിക്കുന്ന
കുട്ടികളെ കണ്ടെത്തി പ്രത്യേക
പരിശീലനം നല്കുന്ന ഒരു പദ്ധതി
ആരംഭിക്കാന്‍ തീരുമാനിച്ചു.
അക്ഷരജ്യോതി
എന്നു പേരിട്ട ആ പ്രവര്‍ത്തനം
ജൂണ്‍ മുതല്‍ ആഗസ്റ്റു വരെയുള്ള
മാസങ്ങളില്‍ വൈകുന്നേരത്തെ
ഒരു മണിക്കൂറില്‍ നടപ്പിലാക്കാന്‍
ധാരണയായി.
എല്‍.പി.,
യു.പി.,
എച്ചു്.എസ്.
എന്നിങ്ങനെ
മൂന്നായി തിരിച്ചാണു് ക്ലാസ്സ്
നടത്തുക.
പ്രത്യകം
തയ്യാറാക്കിയ മൊഡ്യൂള്‍
അനുസരിച്ചാവും ക്ലാസ്സുകള്‍എടുക്കുക.
ക്ലാസ്സ്
സഭ എന്ന പ്രത്യേക പ്രവര്‍ത്തനം
സ്കൂളിന്റെ അച്ചടക്കത്തിനും
കുട്ടികളുടെ പഠനമികവിനും
വഴിയൊരുക്കുമെന്നു്
പി.ടി.എ.പ്രസിഡന്റ്
അഭിപ്രായപ്പെടുകയുണ്ടായി.
രണ്ടാഴ്ചയിലൊരിക്കല്‍
ക്ലാസ്സ് സഭ ചേര്‍ന്നു്
കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം.
മിനിട്ടു്
തയ്യാറാക്കി സൂക്ഷിക്കണം.
ക്ലാസ്സ്
സഭയുടെ ക്രോഡീകരണമായി സ്കൂള്‍
പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെയും
ചിട്ടപ്പെടുത്താവുന്നതാണു്.
മാസത്തിലൊരിക്കല്‍
സ്കൂള്‍ പാര്‍ലമെന്റ് ചേര്‍ന്നു്
കാര്യങ്ങല്‍ വിശകലനം ചെയ്യണം.
അതിന്റെ
ചുമതല ഒരദ്ധ്യാപകന്‍
നിര്‍വഹിക്കണം.
മറ്റ്
പ്രധാനതീരുമാനങ്ങള്‍
1. സമയപരിമിതിയില്‍
നിന്നു കൊണ്ടു തന്നെ പരമാവധി
പ്രവര്‍ത്തനങ്ങള്‍ നടത്താനും
രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും
നല്ല പിന്തുണ ആര്‍ജ്ജിക്കാനും
യോഗം തീരുമാനിച്ചു.
പൊതുജന
പിന്തുണയോടെ സംഘടിപ്പിക്കുന്ന
'ഒറ്റമരത്തണലില്‍'
എന്ന
പള്ളിക്കൂടവികസന പരിപാടി ഈ
വര്‍ഷവും തുടരാന്‍ തീരുമാനിച്ചു.
2. അദ്ധ്യാപകരുടെ
താല്‍ക്കാലിക ഒഴിവുകളില്‍
ക്ലാസ്സെടുക്കുവാന്‍ ലോക്കല്‍
റിസോഴ്സിന്റെ സേവനം ലഭ്യമാക്കുന്ന
ഒരു പദ്ധതി നടപ്പിലാക്കാന്‍
തീരുമാനിച്ചു.
അത്തരത്തില്‍
സഹായിക്കാന്‍ കഴിയുന്ന
വ്യക്തികളെ കണ്ടെത്തി അവരുടെ
ഒരു സഹായസംവിധാനം രൂപപ്പെടുത്താനും
തീരുമാനിച്ചു.
3. സ്കൂള്‍
യൂണിഫോമിന്റെ ലഭ്യത എത്രയും
വേഗത്തിലാക്കാക്കണമെന്നും
അതുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ പി.ടി.എ.യും
എസ്.എം.സി.യും
ചേര്‍ന്നു് ഏറ്റെടുക്കണമെന്നും
ധാരണയായി.
4. പാഠപുസ്തകങ്ങള്‍
ഇനി കിട്ടാനുള്ളവ എത്രയും
പെട്ടെന്നു് എത്തിക്കുവാനുള്ള
കാര്യങ്ങല്‍ ചെയ്യണമെന്നു്
സ്റ്റോറിന്റെ ചുമതലയുള്ള
സാറിനെ ഓര്‍മ്മിപ്പിച്ചു.
5.
കലാമേളകളിലും
ശാസ്ത്രമേളകളിലും പങ്കെടുക്കാനുതകുന്ന
തരത്തില്‍ കുട്ടികള്‍ക്കു്
പരമാവധി പരിശീനം വളരെ നേരത്തേ
നല്കാന്‍ തീരുമാനിച്ചു.
അതിനു
സഹായിക്കാന്‍ കഴിയുന്നവരെ
കണ്ടെത്തി ഒരു ലിസ്റ്റ്
തയ്യാറാക്കണം.
6. ഉച്ചഭക്ഷണപദ്ധതി
കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായി ഒരു ഊട്ടുപുര
തയായറാക്കേണ്ടതിന്റെ ആവശ്യം
കമറുദ്ദീന്‍ സാര്‍ അവതരിപ്പിച്ചു.
അടുക്കളയോടു
ചേര്‍ന്നുള്ള മുറി തന്നെ
ലഭ്യമാക്കണമെന്നും അദ്ദേഹം
പറഞ്ഞു.
7.
ടോയ്ലെറ്റ്
സൗകര്യങ്ങളും ശുചീകരണ
പ്രവര്‍ത്തനങ്ങളും
കുറ്റമറ്റതാക്കാന്‍ അദ്ധ്യാപകരുടെ
ശ്രദ്ധ അത്യാവശ്യമാണെന്നു്
ചര്‍ച്ചയില്‍ അഭിപ്രായം
വന്നു.
ഹെല്‍ത്ത്
ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളിള്‍
ഇത്തരം കാര്യങ്ങള്‍ കൂടി
ഉള്‍പ്പെടുത്തണമെന്നും
അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
8.
സ്കൂള്‍
ഗ്രാന്റുകള്‍ കൃത്യമായി
വിനിയോഗിക്കണമെന്നും ചര്‍ച്ച
ചെയ്തു.
എസ്.എസ്.എ.ഫണ്ടും
ആര്‍.എം.എസ്.എ.ഫണ്ടും
ഉപയോഗപ്പെടുത്തുന്നതില്‍
എസ്.എം.സി.യുടെയും
പി.ടി.എ.യുടെയും
ശ്രദ്ധ അനിവാര്യമാണു്.
ജില്ലാ
പഞ്ചായത്തു് അധികാരികളെയും
ജനപ്രതിനിധികളെയും കണ്ടു്
സ്കൂളിനു വേണ്ടി പരമാവധി
ഫണ്ടുകള്‍ കരസ്ഥമാക്കണം.
മന്ത്രിയെ
കണ്ടു് ആവശ്യമായ നിവേദനങ്ങള്‍
തയ്യാറാക്കി നല്കുണമെന്നും
യോഗം അംഗീകരിച്ചു.
കൂട്ടായ
പരിശ്രമമാണു് ഏതൊരു വിജയത്തിന്റെയും
അടിത്തറ.
ഒരേ
മനസ്സോടെ ഒത്തൊരുമിച്ചു
നിന്നാല്‍ മഹത്തായ നേട്ടങ്ങള്‍
കരസ്ഥമാക്കാന്‍ കഴിയും.
കേരളപുരം
സ്കൂളിനു് അത്തരമൊരു സുവര്‍ണ്ണകാലം
സംജാതമാവുകയാണു്.
ഈ
പൊതുവിദ്യാലയത്തിന്റെ വളര്‍ച്ച
ഈ നാടിന്റെ വളര്‍ച്ചയാണു്.
ഈ
അവധിക്കാലം വിട പറയുമ്പോള്‍,
കര്‍മ്മധീരമായ
മറ്റൊരു വിദ്യാലയ വര്‍ഷത്തെ
സ്വാഗതം ചെയ്യുകയാണു് കേരളപുരം
ഗവണ്മെന്റ് ഹൈസ്കൂള്‍!
കേരളപുരം
സ്കൂളിന്റെ ഈ പ്രവേശനോത്സവ
റിപ്പോര്‍ട്ട് സസന്തോഷം
സമര്‍പ്പിക്കുന്നു.
വിശ്വസ്തതയോടെ,
രാജു
എസ്.
എസ്.ആര്‍.ജി.കണ്‍വീനര്‍
No comments:
Post a Comment